സ്കൂട്ടിയിൽ കാറിടിച്ച് യുവതി മരിച്ചു; മകന് ഗുരുതരം

കാസർകോട്: ദേശീയപാത മാവുങ്കാൽ , കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് സമീപം ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു. മകനു ഗുരുതരമായി പരിക്കേറ്റു.മാവുങ്കാൽ ,നെല്ലിക്കാട്ട്, പൈരടുക്കത്തെ വേണുഗോപാലന്റെ ഭാര്യ കെ. രജനി (38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ അദ്വൈത് (11 ) ഗുരുതരനിലയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് അപകടം. അപകടത്തെ തുടർന്ന് നിർത്താതെ പോയ ഇന്നോവ കാർ രാത്രി 8 മണിയോടെ ഹോസ്ദുർഗ് പൊലീസ് കണ്ടെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page