ബദിയഡുക്ക, മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊന്നു

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊന്നു. കുംബഡാഡെ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാര്‍പ്പിനടുക്ക, ബദ്ര കുഡ്‌ലു ഹൗസ് സ്വദേശിയുമായ സുരേഷ് (42)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.25 മണിയോടെ കുംബഡാജെ സഹകരണ ബാങ്കിനു സമീപമാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തില്‍ മാര്‍പ്പിനടുക്കയിലെ കിരണ്‍, അഖിലേഷ് എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലിശിച്ചതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
ഗ്രൗണ്ടില്‍ ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ ബാങ്ക് പരിസരത്ത് എത്തിയ പ്രതികള്‍ സുരേഷിനെ കുത്തുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page