തിരുവനന്തപുരം: നാളെ നടക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സുപ്രധാന നിര്‍ദേശവുമായി ലോക്ഭവന്‍. വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രം മതിയെന്നാണ് ലോക് ഭവന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി മറ്റ് ദേശീയ നേതാക്കള്‍ എന്നിവരെല്ലാം എത്തുന്നുണ്ടെന്ന് നേരത്തെ ലോക് ഭവനെ അറിയിച്ചിരുന്നു. എന്നാല്‍ അവരെല്ലാം സദസില്‍ ഇരിക്കണമെന്നാണ് ലോക് ഭവന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം വേദിക്ക് പുറത്തിരിക്കണമെന്ന കാര്യം ഉറപ്പായി. ഇതിനെതിരെ നേതാക്കള്‍ ലോക്ഭവനെ സമീപിക്കുമെന്നാണ് അറിയുന്നത്.







