നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി

മലപ്പുറം: നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. മലപ്പുറം പൂക്കുളത്തൂരില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചെങ്ങര സ്വദേശി മുഹമ്മദ് അല്‍ഫാദിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. രാത്രി പതിനൊന്നരയോടെ പൂക്കുളത്തൂരില്‍ വെച്ച് മുഹമ്മദ് അല്‍ഫാദ് സഞ്ചരിച്ച കാര്‍ ഇന്നോവയിലെത്തിയ നാലംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ നോക്കി നില്‍ക്കേ അല്‍ഫാദിനെ മര്‍ദിച്ച് പുറത്തിറക്കിയ ശേഷം ഇന്നോവ കാറില്‍ ബലം പ്രയോഗിച്ച് കയറ്റുകയും ചെയ്തു. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി കാറുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിരമറിയിച്ചെങ്കിലും സംഘത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അല്‍ഫാദ് സഞ്ചരിച്ച കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പട്ടാമ്പി സ്വദേശിയുടേതാണ് ഈ കാറെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോയ സംഘത്തെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മുഹമ്മദ് അല്‍ഫാദിന്റെ പേരില്‍ കോഴിക്കോട് സിറ്റി പൊലീസ് ലിമിറ്റിലും മഞ്ചേരി പൊലീസ് സ്റ്റേഷനിലും അടിപിടി കേസ് നിലവിലുള്ളതായി പൊലീസ് പറഞ്ഞു. ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page