തിരുവനന്തപുരം:ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 ന് ആയിരിക്കുമെന്ന് പാളയം ഇമാം അറിയിച്ചു. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ മെയ് 18 ദുൽഖ അദ് 30 പൂർത്തിയാക്കി മേയ് 19 ദുൽഹജ്ജ് ഒന്നും മേയ് 28 ബലിപെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിപ്പിൽ പറഞ്ഞു.







