അണിഞ്ഞയില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മാങ്ങാട്, അണിഞ്ഞയില്‍ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കായലിങ്കാലിലെ മാധവിയുടെ മകന്‍ പി മധുസൂദനന്‍ (47)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചയാണ് ഇദ്ദേഹത്തെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നേരത്തെ ഡ്രൈവറായിരുന്നു മധുസൂദനന്‍. വിവാഹമോചിതനാണ്. സഹോദരങ്ങള്‍: സുധാകരൻ, ബേബി, ബിന്ദു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page