കേരളത്തിലെ കാമ്പസുകളില്‍ ജാതി വിവേചനത്തിനും ഇസ്‌ലാമോഫോബിയക്കുമെതിരെ നിയമനടപടികള്‍ ഉള്‍പ്പെടുത്തി രോഹിത് ആക്ട് നടപ്പിലാക്കണം: നഈം ഗഫൂര്‍

കാസര്‍കോട്: കേരളത്തിലെ കാമ്പസുകള്‍ ജാതിരഹിതമാണെന്നു വിവേചനരഹിതമാണെന്നുമുള്ള അവകാശവാദങ്ങള്‍ അബദ്ധമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജന.സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴപറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നയീം ഗഫൂറിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടാരംഭിച്ച സമര ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിതിന്‍ രാജിന്റെ കൊലപാതകം അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നു സുരേന്ദ്രന്‍ പറഞ്ഞു.കോട്ടയം എം.ജി സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന ദീപ പി.മോഹനന്‍ അധ്യാപകനില്‍ നിന്ന് പത്തുവര്‍ഷത്തിലേറെ നേരിട്ട ജാതിവിവേചനവും കേരള സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗത്തില്‍ ദലിത് ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന്‍ നേരിട്ട ജാതി വിവേചനവും അധിക്ഷേപവുമെല്ലാം കേരളത്തിലെ കാമ്പസുകളിലെ ജാതിവിവേചനങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. വസ്ത്രത്തിന്റെയും വേഷത്തിന്റെയും പേരില്‍ മുസ് ലിം പെണ്‍കുട്ടികള്‍ അധിക്ഷേപിക്കപ്പെടുന്നു. കോഴിക്കോട് പ്രൊവിഡന്റ്‌സ് സ്‌കൂളും എറണാകുളത്തെ സെന്റ്. റീത്താസ് സ്‌കൂളുമെല്ലാം അതിലെ ചില അധ്യായങ്ങള്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഈദ് ടി.കെ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനത്തിന് മുഖ്യ പരിഗണന നല്‍കി രോഹിത് ആക്ട് നടപ്പാക്കണം.കേരളത്തിലെ കാമ്പസുകളില്‍ ജാതി വിവേചനത്തിനും ഇസ് ലാമോഫോബിയക്കുമെതിരെ നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി രോഹിത് ആക്ട് നടപ്പിലാക്കണം ഇക്കാര്യം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ അത് നടപ്പാക്കിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അഷ്‌റഫ് ടി.കെ, രതീഷ് രാഘവന്‍, രമേശന്‍ ബന്തടുക്ക, ഗോപു പ്രസംഗിച്ചു.ടി .കെ.അഷ്‌റഫ്, ജുവൈരിയ, യുസ്‌റ, സി.എ.യൂസുഫ് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.ഷബ്നം ബഷീര്‍ സ്വാഗതവും അമീന്‍ റിയാസ് നന്ദിയും പറഞ്ഞു. 30 വരെ നടക്കുന്ന ജാഥ സംസ്ഥാനത്തെ 14 ജില്ലകളിലുംപര്യടനം നടത്തും. ജില്ല, മണ്ഡലം കേന്ദ്രങ്ങള്‍ക്ക് പുറമെ മെഡിക്കല്‍ കോളേജുകള്‍, എന്‍.ഐ.ടി, പ്രാദേശിക യൂണിറ്റുകള്‍ എന്നിവിടങ്ങളിലും സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനങ്ങളില്‍ സാമുദായിക സംഘടന പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും. 30ന് തിരുവനന്തപുരത്ത് റാലിയോടും അവകാശ സംരക്ഷണ സമ്മേളനത്തോടും ജാഥ സമാപിക്കും.
ഇന്ന് വൈകിട്ട് ജാഥ കണ്ണൂര്‍ ടൗണില്‍ സമാപിക്കും. വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും ഉണ്ടാവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page