പിടികൂടിയത് യഥാര്‍ത്ഥ പുലിപ്പല്ല്; റാപ്പര്‍ വേടന് തിരിച്ചടി

കൊച്ചി: പുലിപ്പല്ല് പിടികൂടിയ കേസില്‍ റാപ്പര്‍ വേടന് വന്‍തിരിച്ചടി. പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്നു സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പുലിപ്പല്ലാണെന്നു സ്ഥിരീകരിച്ചത്. കേസില്‍ വനം വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. അനധികൃതമായി പുലിപ്പല്ല് കൈവശം വച്ചുവെന്നും മൃഗവേട്ട നടത്തിയെന്നും ആരോപിച്ചാണ് വേടനെതിരെ നേരത്തെ വനം വകുപ്പ് കേസെടുത്തിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ പുലിപ്പല്ലല്ലെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ സമ്മാനിച്ചതാണെന്നുമാണ് വേടന്റെ മൊഴി. എന്നാല്‍ ആദ്യം പറഞ്ഞിരുന്നത് തായ്‌ലന്റില്‍ നിന്നു വാങ്ങിയതാണെന്നായിരുന്നു.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നു കഞ്ചാവ് പിടികൂടിയ കേസിലാണ് ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടന്‍ ആദ്യം അറസ്റ്റിലായിരുന്നത്. പ്രസ്തുത സമയത്താണ് പുലിയുടെ പല്ല് പിടിപ്പിച്ച ലോക്കറ്റ് വേടനില്‍ നിന്നു കണ്ടെത്തിയത്. പിന്നീട് പുലിപല്ല് കേസ് വനം വകുപ്പിനു കൈമാറുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page