കവടിയാര്‍ വാഹനാപകടം: നൗഷിജയ്ക്ക് പിന്നാലെ നവവരന്‍ ആഷിക്കും മരിച്ചു

തിരുവനന്തപുരം: കവടിയാര്‍ വാഹനാപകടത്തില്‍ നൗഷിജയ്ക്ക് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവ് ആഷിക്കും മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആഷിക്ക് ഇന്ന് രാവിലെയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറില്‍ വെച്ച് കാറിടിച്ച് ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും ഗുരുതരമായി പരിക്കേറ്റത്. നൗഷിജ അന്ന് തന്നെ മരിച്ചിരുന്നു. നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി, കാല്‍നടയാത്രക്കാരായിരുന്ന ആഷിക്കിനെയും നൗഷിജയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിച്ച കാര്‍ പിന്നീട് നാലു കാറിലും രണ്ട് ബൈക്കിലും ഇടിച്ചു. ബി.പി കൂടിയതിനാല്‍ തനിക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. വാഹന മോടിച്ച ആളെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ നിന്ന് മധുവിധു ആഘോഷിക്കാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു നൗഷികയും ആഷിക്കും. അപകടം നടന്നദിവസം രാവിലെയാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. അന്ന് തന്നെ ദുരന്തവും സംഭവിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page