കാസര്‍കോട്: കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്ന ആളെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സൂരംബയലിലെ പരേതരായ കൃഷ്ണഗട്ടി-രാധ ദമ്പതികളുടെ മകന്‍ പുരുഷോത്തമ ഗട്ടി(54)യാണ് ജീവനൊടുക്കയിത്. ശനിയാഴ്ച രാവിലെ ആറുമണിയോടെ സിറ്റൗട്ടിൽ ഫാനിന്റെ ഹുക്കിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: മീനാക്ഷി. മക്കള്‍: ഭരത് രാജ് ഗട്ടി, സൗമ്യ, പരേതനായ സദാനന്ദഗട്ടി. സഹോദരങ്ങൾ: രാമചന്ദ്രഗട്ടി,പരേതനായ ഗണേഷ് ഗട്ടി.






