കാസര്‍കോട്: പൈക്ക, പുണ്ടൂര്‍ , മാളങ്കൈയില്‍ വ്യാപാരിയെ കടക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാളങ്കൈയിലെ പരേതരായ എ കെ ഗോപാലന്‍- കല്യാണി ദമ്പതികളുടെ മകന്‍ എ കെ മണികണ്ഠന്‍ (46) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹത്തെ സ്വന്തം കടയ്ക്കകത്ത് തൂങ്ങി നിലയില്‍ കണ്ടത്. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: ശൈലജ. മക്കള്‍: കാര്‍ത്തിക്, ആദി. സഹോദരങ്ങള്‍: എ കെ കുമാരന്‍, എ കെ ശ്രീധരന്‍, എ കെ ഉപേന്ദ്രന്‍, എ കെ ശശിധരന്‍, എ കെ ലക്ഷ്മി, എ കെ സുശീല, എ കെ ഭാഗീരഥി, എ കെ ഓമന, പരേതനായ എ കെ രവീന്ദ്രന്‍.






