വിലക്കുകള്‍ നീങ്ങി; സൂര്യയുടെ ‘കറുപ്പ്’ തിയറ്ററിലെത്തി

ചെന്നൈ: വിലക്കുകള്‍ നീങ്ങിയതിന് പിന്നാലെ സൂര്യ നായകനായ ‘കറുപ്പ്’ തിയറ്ററുകളിലേക്ക്. രാവിലെ 10 മണി മുതല്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം ആരംഭിക്കും. ഇന്നലെയായിരുന്നു ചിത്രം റിലീസ് ആകേണ്ടിയിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം റദ്ദാക്കിയിരുന്നു. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കാരണം. ഇതാദ്യമായല്ല ഈ ബാനറിന്റെ സിനിമകള്‍ക്ക് ആദ്യ ദിവസം റിലീസ് പ്രതിസന്ധി ഉണ്ടാകുന്നത്. സിനിമയുടെ പ്രദര്‍ശനം റദ്ദാക്കിയതിന് പിന്നാലെ ആരാധകരും സിനിമാ മേഖലയിലുള്ളവരും വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം.

സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കറുപ്പ്’. തൃഷയാണ് നായിക. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ചിത്രം റിലീസ് ചെയ്യാമെന്നായിരുന്നു നിര്‍മാതാക്കള്‍ ആദ്യം തീരുമാനിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ ഒമ്പത് മണിക്ക് പ്രത്യേക ഷോകള്‍ നടത്താന്‍ അനുമതിയും നല്‍കിയിരുന്നു. സര്‍ക്കാര്‍ അനുമതി ഉണ്ടായിട്ടും ആഭ്യന്തര സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഷോകള്‍ മുടങ്ങിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രകാശ് ബാബുവും എസ്.ആര്‍. പ്രഭുവും ചേര്‍ന്നാണ് ‘കറുപ്പ്’ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, നട്ടി സുബ്രഹ്‌മണ്യം, സ്വാസിക, യോഗി ബാബു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സായി അഭ്യങ്കര്‍ സംഗീതവും ജി.കെ. വിഷ്ണു ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page