കോണ്‍ഗ്രസ് നേതാവ് പാമ്പ് കടിയേറ്റ് മരിച്ചു

പനാജി: ഗോവയിലെ കോണ്‍ഗ്രസ് നേതാവ് ഡോ. കേതന്‍ ഭാട്ടികര്‍ (38) പാമ്പുകടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രി കര്‍ണാടകയിലെ ദാണ്ഡേലി ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഗോവ-കര്‍ണാടക അതിര്‍ത്തിയിലുള്ള കര്‍മല്‍ ഘട്ടില്‍ വെച്ച് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ കേതനെ പാമ്പ് കടിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ഗോവയിലെ ധര്‍ബന്ദോറയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

മരണത്തില്‍ ഗോവ പ്രതിപക്ഷ നേതാവ് യൂറി അലിമാവോ അനുശോചിച്ചു. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും കേതന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. യുവ നേതാവിന്റെ മരണം പാര്‍ട്ടിക്കും ഗോവയിലെ സാമൂഹിക മണ്ഡലത്തിനും വലിയ നഷ്ടമാണെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page