കോഴിക്കോട് : ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി പണം തട്ടിയ വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിയാട്ടൂരിലെ അബ്ബാസ് അലി (48) യാണ് പോലീസ് വലയിൽ കുടുങ്ങിയത്. കൽപ്പറ്റ ബീവറേജസിനടുത്തെ ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് 5000 രൂപ കൈക്കലാക്കി സ്കൂട്ടറിൽ സ്ഥലം വിട്ട ഇയാളെ ലക്കിടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഭാഗ്യക്കുറി ടിക്കറ്റിലെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റിയശേഷം മറ്റൊരു അക്കം ഒട്ടിച്ചായിരുന്നു തട്ടിപ്പ് .







