ചാമുണ്ഡിക്കുന്ന്, തുമ്പോടില്‍ കടന്നല്‍ ആക്രമണം; അധ്യാപകന്‍ മരിച്ചു, നാലു പേര്‍ ചികിത്സ തേടി

കാസര്‍കോട്: ബളാന്തോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. ചാമുണ്ഡിക്കുന്നിലെ വിജയന്‍ (56) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ തുമ്പോടിയിലെ പറമ്പില്‍ വച്ചാണ് കടന്നല്‍ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴായിരുന്നു കടന്നല്‍ ആക്രമണം ഉണ്ടായത്. മണ്‍പുറ്റില്‍ കൂട് കൂടിയ കടന്നലുകളാണ് കുത്തിയത്. ഉടന്‍തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന നാലോളം തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. ഇവര്‍ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് വിജയന്‍ മാസ്റ്റര്‍ക്ക് ദാരുണ മരണം സംഭവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page