ചെന്നൈ: 234 അംഗ തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ തമിഴക വെട്രി കഴകം നേതാവും മുഖ്യമന്ത്രിയുമായ ദളപതി വിജയ് ഭൂരിപക്ഷം തെളിയിച്ചു. 144 വോട്ടുകള്‍ നേടിയാണ് വിജയ് വിശ്വാസവോട്ട് നേടിയത്. 22 പേര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തു. എ.ഐ.എ.ഡി.എം.കെയിലെ ഒരു വിമത വിഭാഗം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്ത് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് വിശ്വാസവോട്ട് നടന്നത്.







