സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സോണിയാ ഗാന്ധിയെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേത്ര ചികിത്സ അടക്കമുള്ള പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ഡല്‍ഹി 10 ജന്‍പഥില്‍ കഴിഞ്ഞദിവസം കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചര്‍ച്ചകളിലടക്കം സോണിയ ഭാഗമായെന്നാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം. സാധാരണ അണുബാധയ്ക്ക് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സ തേടാറുള്ളത്. എന്നാല്‍ ഇത്തവണ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൈനര്‍ നേത്ര സര്‍ജറിക്കായാണ് ഇവിടെ പ്രവേശിപ്പിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നേതാക്കള്‍ അറിയിച്ചു.

അതേസമയം കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച എങ്ങുമെത്താതെ പോകുകയാണ്. ഇന്ന് തീരുമാനമെടുക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നത്. സോണിയാ ഗാന്ധി ആശുപത്രിയിലായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് അവിടെ തങ്ങേണ്ട സാഹചര്യമുണ്ടായാല്‍ തീരുമാനം ഇനിയും വൈകുമോ എന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page