വന്ദേഭാരതില്‍ യാത്രക്കാരന് 700 രൂപ ടിക്കറ്റിന് 380 രൂപ വാഗ്ദാനം ചെയ്തു; ടിടിഇക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് അനധികൃതമായി ടിക്കറ്റ് നിരക്കില്‍ ഇളവ് വാഗ്ദാനം ചെയ്ത ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തു. 700 രൂപ ടിക്കറ്റ് നിരക്കുള്ള യാത്രയ്ക്ക് 380 രൂപ നല്‍കിയാല്‍ മതിയെന്നായിരുന്നു ടിടിഇയുടെ വാഗ്ദാനം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ റെയില്‍വേ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.

ടിക്കറ്റ് ബുക്കിംഗും നിരക്ക് ശേഖരണവും നിയന്ത്രിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് ഒഴിവുള്ള സീറ്റുകള്‍ നല്‍കുന്നത് പോലുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഓണ്‍ബോര്‍ഡ് ടിക്കറ്റ് നല്‍കാന്‍ ടിടിഇകള്‍ക്ക് അധികാരമുണ്ടെങ്കിലും, നിര്‍ദ്ദിഷ്ട നടപടിക്രമങ്ങളില്‍ നിന്നോ നിരക്ക് ഘടനകളില്‍ നിന്നോ ഉള്ള ഏതെങ്കിലും തരത്തിലുള്ള മാറ്റം ഗുരുതരമായ ലംഘനമായി കണക്കാക്കപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page