നീറ്റ് ക്രമക്കേട്: കാഞ്ഞങ്ങാട്ടും കോഴിക്കോട്ടും പാലക്കാട്ടും തലസ്ഥാന നഗരിയിലും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം; ജലപീരങ്കി പ്രയോഗം

കാസര്‍കോട്/ കോഴിക്കോട്: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കാഞ്ഞങ്ങാട്, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

കാഞ്ഞങ്ങാട് ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായെത്തിയത്. മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് എത്തി മാറ്റി.

കോഴിക്കോട്ടും പാലക്കാട്ടും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുകയാണ്. കോഴിക്കോട്ട് ഇന്‍കം ടാക്‌സ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരത്ത് എജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും, പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് ഓഫീസിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പാലക്കാട് പോസ്റ്റ് ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടായി. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ അടക്കം നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പെണ്‍കുട്ടികളടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം.

പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന്റെ കെട്ടഴിച്ച് മാറ്റി നടുറോഡില്‍ സ്ഥാപിച്ചു. ഇതോടെ അതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. പോസ്റ്റ് ഓഫീസ് വളപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്ര അന്വേഷണം നടത്തുക, പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍.ടി.എ പിരിച്ചുവിടുക, വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് കളിക്കുന്ന കേന്ദ്ര നയം തിരുത്തുക എന്നിവയാണ് എസ്.എഫ്.ഐയുടെ പ്രധാന ആവശ്യങ്ങള്‍.

രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കേരളത്തിലും സമരം ശക്തമാക്കിയത്. നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ 22 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

You cannot copy content of this page