കിസാന്‍ സേനാ നേതാവ് ഷുക്കൂര്‍ കാണാജെക്ക് നാടിന്റെ യാത്രാമൊഴി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

കാസര്‍കോട്: ചൊവ്വാഴ്ച തറവാട് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കിസാന്‍ സേനാ നേതാവ് ഷുക്കൂര്‍ കാണാജേ (55)ക്ക് നാടിന്റെ യാത്രാമൊഴി. ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം ബുധനാഴ്ച രാവിലെ പുത്തിഗെ ജുമാ മസ്ജിദ് അങ്കണത്തില്‍ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ഷുക്കൂറിനെ കാണാജെയിലെ തറവാട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കട്ടത്തടുക്കയിലെ വീട്ടില്‍ നിന്ന് കാണാജെയിലെ തോട്ടത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തറവാട്ടുവീട്ടില്‍ എത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസ് നടത്തിയ പരിശോധനയില്‍ ഷുക്കൂറിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു: ‘എന്റെ മരണത്തിന് ഞാന്‍ തന്നെയാണ് ഉത്തരവാദി എന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ജീവിതം അവസാനിപ്പിക്കുന്നത്’ എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത് എന്ന് പൊലീസ് പറഞ്ഞു.

ഷുക്കൂറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. പുത്തിഗെയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അധികൃത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും പരിഹരിക്കുന്നതിനും മുന്‍ പന്തിയില്‍ ഉണ്ടായ നേതാവിനെയാണ് നഷ്ടമായതെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page