ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പൊള്ളലേറ്റു; അപകടം വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെ

മലപ്പുറം: മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മൂന്നു കുട്ടികള്‍ക്ക് പൊള്ളലേറ്റു. പന്തല്ലൂര്‍ മലയില്‍ വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെ ഇന്ന് വൈകിട്ടാണ് അപകടം. ഏഴു വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. ഇവരില്‍ നാലുപേര്‍ മരിച്ചു. വെള്ളില പുതുകൂടി മലയില്‍ അലിയുടെ മകന്‍ റഹീസ് (20), കൂരിമണ്ണില്‍ പുത്തന്‍ വീട്ടില്‍ സൈതലവിയുടെ മകന്‍ ബഹാസ് (18), ആലിക്കാപറമ്പില്‍ അസീസിന്റെ മകന്‍ സിയാദ് (18), കറുത്താന്‍ കുത്തില്‍ നിസാറിന്റെ മകന്‍ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷന്‍ (20), ഇഷ്ഹാത്ത് (16) എന്നിവര്‍ക്കും മറ്റൊരു വിദ്യാര്‍ഥിക്കും പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടവിവരമറിഞ്ഞയുടന്‍ ആറു കുട്ടികളെ പ്രദേശവാസികള്‍ കണ്ടെത്തി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. ഇതില്‍ രണ്ടുപേര്‍ വഴിമധ്യേ മരിച്ചിരുന്നു. സംഘത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന വിവരം പരിക്കേറ്റ കുട്ടികളില്‍ ഒരാള്‍ ആശുപത്രിയിലുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറയിടുക്കില്‍ വീണുകിടക്കുന്ന നിലയില്‍ ഏഴാമത്തെ കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page