ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ചു; യുവാവിനെതിരെ കേസ്

തിരുവനന്തപുരം: ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ആറ്റിങ്ങലില്‍ നടന്ന സംഭവത്തില്‍ അയിലം സ്വദേശി സജിക്കെതിരെയാണ് ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രാത്രി 11 മണിയോടെ വീട്ടിലെത്തിയ സജി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിക്കുകയായിരുന്നു.

നാലു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അന്നു മുതല്‍ ഇയാള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു. സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉപദ്രവം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടികൊണ്ട് ഭാര്യയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേല്‍പിച്ചു, രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റുവെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ സജിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page