ചെമ്പകത്തണല്‍ കൂട്ടായ്മ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച

കാസര്‍കോട്: ചെമ്പകം പൂക്കുമിടം ചാരിറ്റി ആന്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നെക്രാജയിലെ ചന്ദ്രമ്പാറ ചാത്തപ്പാടിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം ഞായറാഴ്ച നടക്കും.
രാവിലെ 9ന് നടക്കുന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ താക്കോല്‍ കൈമാറും. ജില്ലാ സെക്രട്ടറി എം രാജഗോപാല്‍ വിശിഷ്ടാതിഥിയാകും. കാസര്‍കോട് ഏരിയ സെക്രട്ടറി ടിഎംഎ കരീം, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചെമ്പകത്തണല്‍ വീട് പദ്ധതിയുടെ ആദ്യ വീട് 2023-ല്‍ മുന്നാട് ജയപുരത്തെ ഒരു കുടുംബത്തിന് കൈമാറിയിരുന്നു. ചാത്തപ്പാടിയില്‍ കഴിഞ്ഞ മെയില്‍ ആരംഭിച്ച വീടിന്റെ നിര്‍മാണം ഓഗസ്റ്റില്‍ പൂര്‍ത്തിയായി. നിര്‍ധനരായ നിരവധി പേര്‍ക്ക് ചികിത്സാ സഹായവും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കുള്ള സഹായവും സംഘടന ഇതിനകം നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഫോറം രക്ഷാധികാരി ടിഎംഎ കരീം പാണലം, ജഗദീഷ് ആറാട്ടുകടവ്, വിജിത കൊപ്പല്‍, ശ്യാം പാടി, സന്തോഷ് കോടോത്ത്, പുരുഷു, അമെയ് എന്നിവര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page