മുന്‍ മുഖ്യനെ വീട്ടിലെത്തി സന്ദര്‍ശിച്ച് വിജയ്; ഊഷ്മളമായ സ്വീകരണം നല്‍കി സ്റ്റാലിനും ഉദയനിധി സ്റ്റാലിനും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. മുന്‍കൂട്ടി അനുവാദം വാങ്ങിയശേഷമാണ് സന്ദര്‍ശനം എന്നാണ് അറിയുന്നത്. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും വിജയ് യെ സ്വീകരിച്ചു. വിജയ് യും സ്റ്റാലിനും പരസ്പരം ഷാള്‍ അണിയിച്ചു. ഉദയനിധി സ്റ്റാലിന്‍ വിജയ്ക്ക് ഒരു പുസ്തകവും സമ്മാനമായി നല്‍കി.

വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഡി.എം.കെ ഉദയനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ഇനി നിയമസഭയില്‍ രണ്ടു നടന്‍മാര്‍ തമ്മിലുള്ള നേര്‍ക്കുനേരെയുള്ള പോരാട്ടത്തിനാകും സാക്ഷം വഹിക്കുക.

അതേസമയം പതിനേഴാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയായിരുന്നു ഇന്നത്തെ പ്രധാന അജണ്ട. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എംവി കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഇന്നലെ തെരഞ്ഞെടുത്തിരുന്നു. വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. ആറ് വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ് നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page