വികസനം വരുമ്പോൾ വഴി അടയുന്നതായി പരാതി

കുമ്പള: പോസ്റ്റ്‌ ഓഫീസ് നിർമ്മാണം കുമ്പള സ്കൂൾ മൈതാനത്തേക്കുള്ള വഴി അടക്കുന്നതായി നാട്ടുകാർ ആശങ്കപ്പെട്ടു.
കുമ്പളയിലെ മത്സ്യ മാർക്കറ്റിന് സമീപത്തെ തപാൽ വകുപ്പിന്റെ സ്ഥലത്ത് തപ്പാൽ ഓഫീസ് പണിയുന്നതിന്റെ ഭാഗമായി കാലങ്ങളായി നാട്ടുകാർ ഉപയോഗിച്ചിരുന്ന വഴി പൂർണ്ണമായും കെട്ടിയടക്കാനാണ് ശ്രമം.പോസ്റ്റോഫീസ് കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് ചുറ്റുമതിൽ പണിയുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറയുമ്പോൾ തന്നെ വഴിയടക്കുന്നത് നാട്ടുകാർക്കും, വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും ദുരിതമാവുമെന്ന് അക്കൂട്ടർ പരാതിപ്പെടുന്നു.

കുമ്പളയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിന് സ്വന്തമായി കെട്ടിടം പണിയുകയാണ് തപാൽ വകുപ്പിന്റെ ലക്ഷ്യം. കെട്ടിടം ഏറെക്കുറെ പൂർത്തിയായിട്ടുമുണ്ട്. കമ്പൗണ്ട് കെട്ടുമ്പോൾ നിലവിൽ മത്സ്യ മാർക്കറ്റിൽ നിന്ന് സ്കൂൾ മൈതാനത്തേക്കും, സ്കൂളിലേക്കും പോകുന്ന പ്രധാന വഴി അടയുമെന്നാണ് പരാതി. പഞ്ചായത്ത്-റവന്യൂ ഓഫീസുകൾ, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കൊക്കെ പോകാൻ വർഷങ്ങളായി നാട്ടുകാർ ഉപയോഗിക്കുന്ന വഴി കൂടിയാണിത്.വഴി പൂർണ്ണമായും കെട്ടിയടക്കാതെ ഗേറ്റ് വെച്ച് ചുറ്റുമതിൽ നിർമിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും, വ്യാപാരികളുടെയും ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page