പെയിന്റിംഗ് ജോലിക്കിടയിൽ ആസ്ബറ്റോസ് ഷീറ്റ് പൊട്ടി താഴേയ്ക്കു വീണ് തൊഴിലാളി മരിച്ചു

തളിപ്പറമ്പ് :പെയിന്റിംഗ് ജോലിക്കിടെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നരിയന്‍പാറയിലെ ഏഴിയാകുന്നേല്‍ ആല്‍ബര്‍ട്ട് മാത്യു (33) ആണ് മരിച്ചത്. മെയ് അഞ്ചിന് കണിയന്‍ചാലിലെ തോമസ് എന്നയാളുടെ വീട്ടില്‍ പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം. ചവിട്ടി നിന്നിരുന്ന ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി ആല്‍ബര്‍ട്ട് താഴേക്ക് വീഴുകയായിരുന്നു. തലക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ആല്‍ബര്‍ട്ടിനെ കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് മംഗ്ലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. വെള്ളിയാഴ്ച അവിടെ നിന്നും കരുവന്‍ചാലിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ വച്ച് രാത്രി ഒമ്പതരയോടെയാണ് മരണം സംഭവിച്ചത്. ആലക്കോട് മേഖലയില്‍ പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു ആല്‍ബര്‍ട്ട്. പിതാവ്: മാത്യു (ജോണി). മാതാവ്: മേഴ്‌സി. സഹോദരങ്ങള്‍: അലക്‌സ്, ആല്‍ബിന്‍ (ഓട്ടോഡ്രൈവര്‍ ആലക്കോട്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page