കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മോഡലായ യുവതിയുടെ പരാതിയില്‍ സിനിമ സഹസംവിധായകനെതിരെ പൊലീസ് കേസെടുത്തു. ജോജോമോന്‍ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് പരാതി. ജോജോ നേരത്തെ രണ്ട് വിവാഹം കഴിച്ചിരുന്നുവെന്നും ഇക്കാര്യം മറച്ചുവച്ചാണ് തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോള്‍ ജോജോ കൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഡേറ്റിങ് ആപ്പായ ബംബിള്‍ വഴിയാണ് ജോജോ യുവതിയെ പരിചയപ്പെട്ടത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. കേസില്‍ പ്രതിയായതോടെ ജോജോ കുരിശിങ്കല്‍ ഒളിവില്‍ പോയി. നേരത്തെ വന്യമൃഗത്തെ കൊന്ന് ഇറച്ചി വില്‍പ്പന നടത്തിയ കേസിലെ പ്രതി കൂടിയാണ് ജോജോ കുരിശിങ്കല്‍ എന്ന് പൊലീസ് പറഞ്ഞു. രാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







