വിദ്യാനഗറില്‍ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

കാസര്‍കോട്: വിദ്യാനഗറില്‍ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. പന്നിപ്പാറ, പടുവടുക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ സുരേന്ദ്രന്‍ എന്ന തുളസി (52)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡില്‍ ജില്ലാ വ്യാവസായിക കേന്ദ്രത്തിനു സമീപത്താണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഉളിയത്തടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ തുളസിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. പരേതരായ നെല്ലിക്കുന്നിലെ ചന്തു മേസ്തിരി-മീനാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശ്യാമപ്രസാദ്, മല്ലിക, പരേതയായ അനിത. ആശാരിപണിക്കാരനായിരുന്നു തുളസി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page