കാസർകോട് : വിവിധ ഇനം മാമ്പഴങ്ങൾ വിപണി കീഴടക്കിയതോടെ നാട് നിറയെ മാമ്പഴമായി. പഴക്കടകളിലും, തെരുവോരങ്ങളിലും
തേനൂറും മാമ്പഴങ്ങൾ നിറഞ്ഞു; വിലയും ഇടിഞ്ഞു. നാടൻ മാമ്പഴം ഉൾപ്പെടെയുള്ളവക്കു
കിലോയ്ക്ക് 50 മുതൽ 150 രൂപ വരെയായി വില കുറഞ്ഞു. വിപണിയിൽ യഥേഷ്ടം മാമ്പഴം എത്തിയതോടെ ഭക്ഷ്യ വകുപ്പും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, കൃഷിവകുപ്പും ചേർന്ന് വിവിധ ഇടങ്ങളിൽ മാമ്പഴ ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്.മാമ്പഴം കൊണ്ടുണ്ടാക്കിയ വിവിധങ്ങളായ അച്ചാർ മുതൽ ഹൽവ വരെയുള്ളവ ഫെസ്റ്റുകളിൽ സ്ഥലം പിടിച്ചു . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പഴുപ്പിച്ചെടുത്ത നാട്ടു മാമ്പഴം വിപണിയിലെത്തിയതാണ് . വിപണിയിൽ യഥേഷ്ടം മാമ്പഴമെത്താൻ കാരണമെന്നു കർഷകർ പറയുന്നു. കണ്ണൂരിൽ നിന്നു വരുന്ന കുറ്റ്യാട്ടൂർ മാമ്പഴവും മാർക്കറ്റിൽ 100 രൂപയ്ക്ക് ലഭ്യമാണ്. വിവിധ സംസ്ഥാനങ്ങളിലെ മാമ്പഴങ്ങളും കേരള പഴവിപണിയിൽ നിരന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ ര ത്നഗിരി അൽ ഫോൺസ മാത്രമേ ഇനി എത്താനുള്ളൂ. ഗൾഫ് നാടുകളിലേക്കാണ് ഇവ ഏറെയും കയറ്റി അയക്കുന്നത്. മുംബൈയിൽ വലിയ പ്രചാരമുള്ള മാമ്പഴമാണിത്. ആന്ധ്രയിൽ നിന്നുള്ള ബങ്കനപള്ളി
ഗുജറാത്തിൽ നിന്നുള്ള കേസർലാം, ഉത്തരേന്ത്യയിൽ നിന്നുള്ള ഗൃദസേരി, പശ്ചിമ ബംഗാളിൽ നിന്നുള്ള ഹിംസാഗർ, ഗോവയിൽ നിന്നുള്ള മൽഗോവ തുടങ്ങിയ മാമ്പഴങ്ങളൊക്കെ വിപണി കയ്യടക്കിയിട്ടുണ്ട്. വിലയും തുച്ഛമാണ്.






