ഉസ്താദിന്റെ വേഷത്തില്‍ പള്ളിയില്‍ കയറി 1,60,000 രൂപയുമായി കടന്നുകളഞ്ഞു; പ്രതി പിടിയില്‍; കുടുക്കിയത് സിസിടിവി

വയനാട്: ഉസ്താദിന്റെ വേഷത്തില്‍ പള്ളിയില്‍ക്കയറി 1,60,000 രൂപയുമായി കടന്നുകളഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് ബേപ്പൂര്‍ അരക്കിനാട് കുപ്പിയില്‍ ഷംസുദ്ദീന്‍ (41) ആണ് പിടിയിലായത്. അമ്പലവയല്‍ – വടുവന്‍ചാല്‍ പാതയില്‍ മഞ്ഞപ്പാറ ടൗണിലുള്ള ജുമാ മസ്ജിദില്‍ ആണ് മോഷണം നടന്നത്.

പള്ളിയുടെ ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റി അകത്തുകയറിയ ഷംസുദ്ദീന്‍ മോഷണത്തിനുശേഷം മറ്റൊരു താഴുപയോഗിച്ച് മുറി പൂട്ടി. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ താക്കോല്‍ സമീപത്തുതന്നെ വച്ച് കടന്നുകളയുകയും ചെയ്തു. രാവിലെ പള്ളിയിലെത്തിയ സെക്രട്ടറിയാണ് മോഷണം നടന്ന വിവരം അറിയുന്നത്.

തുടര്‍ന്ന് പരിസരത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഉസ്താദിന്റെ വേഷത്തിലെത്തിയ ഒരാള്‍ പള്ളിപ്പരിസരത്തേയ്ക്ക് വരുന്നത് കണ്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷംസുദ്ദീനെ പിടികൂടുകയായിരുന്നു. മുന്‍പും ഇയാള്‍ പള്ളികളില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page