ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട: ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട സ്വദേശി വിനോദാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ യുവതി ഡിജിപിക്കും എസ്.പിക്കും പരാതി നല്‍കിയിരുന്നു. നഗ്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ആദ്യമായി ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പിടുത്തുന്നതും പീഡിപ്പിക്കുന്നതും പതിവായതോടെയാണ് പരാതി നല്‍കാന്‍ യുവതി തയാറായത്. അയല്‍ക്കാരനായതിനാല്‍ യുവതി പതിവായി വിനോദിന്റെ ഓട്ടോറിക്ഷയാണ് വിളിച്ചിരുന്നത്. വിവാഹിതനും കുട്ടികളുമുള്ള ആളാണ് വിനോദ്. യുവതിയാകട്ടെ നേരത്തെ വിവാഹിതയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്.

പീഡനം നടന്ന ദിവസം സ്വന്തം വീട്ടിലേക്ക് പോകാനാണ് യുവതി വിനോദിനെ വിളിച്ചത്. യാത്രയ്ക്കിടെ ലൈസന്‍സ് എടുക്കാന്‍ മറന്നുപോയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വീട്ടിലെത്തിച്ച് ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് യുവതി പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page