മറ്റൊരാളുടെ ബാഗിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ മോശം കമന്റ്; യുവതിക്ക് ജയിലില്‍ കഴിയേണ്ടി വന്നത് ഒരു ദിവസം

അജ്മാന്‍: മറ്റൊരാളുടെ ബാഗിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ മോശം കമന്റിട്ട യുവതിയെ പൊലീസ് കയ്യോടെ പൊക്കി ജയിലിലടച്ചു. അജ്മാന്‍ പൊലീസിലെ സ്ട്രാറ്റജി ആന്‍ഡ് പെര്‍ഫോമന്‍സ് ഡെവലപ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. മുഹമ്മദ് ബിന്‍ ഹാസിം അല്‍ സുവൈദിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ഒരു സ്ത്രീ തന്റെ ആഡംബര ഹാന്‍ഡ് ബാഗുമായി നില്‍ക്കുന്ന ചിത്രത്തിന് താഴെ, ഈ ബാഗ് ‘വ്യാജമാണ്’ എന്ന് യുവതി കമന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ബാഗിന്റെ ഉടമയെ പരിഹസിച്ച് രംഗത്തെത്തി. ഇത് തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഓണ്‍ലൈന്‍ ബുള്ളിയിംഗിന് പ്രേരിപ്പിച്ചെന്നും ആരോപിച്ച് ബാഗിന്റെ ഉടമ അജ്മാന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ ഈ സമയത്ത് കുടുംബത്തോടൊപ്പം വിദേശത്തായിരുന്നു യുവതി. വിദേശത്തുനിന്ന് യുഎഇയില്‍ തിരിച്ചെത്തിയ പ്രവാസി വനിതയെ വിമാനത്താവളത്തില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം യുഎഇയില്‍ എത്തിയ യുവതിയെ ഇമിഗ്രേഷന്‍ നടപടികള്‍ക്കിടെയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. തുടര്‍ന്ന് അജ്മാനില്‍ ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

ഇത് കേട്ടതോടെ പ്രവാസി വനിതയും കുടുംബവും ഞെട്ടിപ്പോയി. കാരണം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരില്‍ തനിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. കമന്റിട്ടപ്പോള്‍ തന്നെ അക്കാര്യം യുവതി മറന്നിരുന്നു. തുടര്‍ന്ന് കുട്ടികളെയും ഭര്‍ത്താവിനെയും പോകാന്‍ അനുവദിച്ച ശേഷം യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ടു. ഒരു രാത്രി മുഴുവന്‍ ലോക്കപ്പില്‍ കഴിഞ്ഞ ശേഷമാണ് യുവതിയെ പുറത്തിറക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page