അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍; കസ്റ്റഡിയില്‍ എടുത്തത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍

കൊച്ചി : നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. കൊച്ചിയില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.

അര്‍ജുന്‍ ആയങ്കിക്കൊപ്പം കസ്റ്റഡിയില്‍ ആയവരില്‍ മരട് അനീഷിന്റെ കൂട്ടാളികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഡി.വൈ.എഫ്.ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അര്‍ജുന്‍ ആയങ്കി. അര്‍ജുന്‍ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ എത്തിയതെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പുതിയ ക്വട്ടേഷന്‍ ആസൂത്രണം ചെയ്യാനാണ് ഗുണ്ട ലിസ്റ്റില്‍ ഉള്ളവര്‍ ഒത്ത് കൂടിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ സഞ്ചരിച്ച മൂന്ന് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിപിഎം- ലീഗ്, സി.പി.എം- ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന അര്‍ജുന്‍ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡി.വൈ.എഫ്.ഐ ഇയാളെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അര്‍ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞതായും ആരോപണം ഉയര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page