സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; വൈകിട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ ലോഡ് ഷെഡ്ഡിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തി. വൈകിട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെയാണ് ഓരോ സെക്ഷന്‍ പരിധിയിലും ഇതിനിടയില്‍ അര മണിക്കൂര്‍ വീതമാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വേനല്‍ച്ചൂട് രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 18ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി.
ഇതോടെ വൈകുന്നേരം ആറുമണിക്കും 11 മണിക്കുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെ.എസ്.ഇ. ബി അറിയിച്ചു.

പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍, എ.സി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാര്‍ജിങ്ങും വൈകുന്നേരം ആറു മണിക്കുശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളിലേക്ക് മാറ്റണമെന്നു അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യണം. എ.സിയുടെ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായകമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page