ന്യൂഡൽഹി : ഡൽഹിയിൽ പ്രായപൂർത്തിയാ കാത്ത കുട്ടിയെ പ്രായപൂർത്തിയാകാത്ത മറ്റു നാലുപേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി.സംഭവത്തിൽ നാല് പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു.ചൊവ്വാഴ്ച രാത്രി 17 കാരനായ ആൺകുട്ടിയെ ഒരു സംഘം ആക്രമിച്ചിരുന്നു. ബുധനാഴ്ച ആക്രമത്തിന് ഇരയായ കുട്ടി മറ്റൊരാളുമായി പുറത്ത് പോയപ്പോൾ നാലംഗ ബാലസംഘം അയാളെ തടഞ്ഞു നിർത്തി തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബാബു ജഗജീവൻ റാം സ്മാരക
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ജഹാംഗീർപുരി സ്വദേശികളായ നാല് പ്രായപൂർത്തിയാകാത്തവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പയോഗിച്ച രണ്ടു കത്തികൾ ഇവരിൽനിന്ന് പോലീസ് കണ്ടെടുത്തു. കൊലപാത കാരണം കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജ്ജപ്പെടുത്തിയിട്ടുണ്ട്.







