വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; 3 പേര്‍ മരിച്ചു; മൃതദേഹാവശിഷ്ടങ്ങള്‍ പാടശേഖരത്തിലേക്ക് തെറിച്ചുവീണു

തൃശൂര്‍: വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചു. വെടിക്കെട്ട് പുര പൂര്‍ണമായും കത്തി നശിച്ചു. കേന്ദ്രത്തില്‍ നിന്ന് ഇപ്പോഴും സഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. ശരീരാവശിഷ്ടങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലെ തെറിച്ചുവീണു. രക്ഷാപ്രവര്‍ത്തകര്‍ തുണികളിലും മറ്റുമായി അവശിഷ്ടങ്ങള്‍ പെറുക്കിയെടുക്കുകയാണ്. കൂടുതല്‍ ആംബുലന്‍സുകളോട് സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സ്‌ഫോടനം നടന്ന ഉടന്‍ നിരവധി തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടതായി വിവരമുണ്ട്.

ഇപ്പോഴും സ്‌ഫോടനം നടക്കുന്നതിനാല്‍ കേന്ദ്രത്തിനകത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. എത്ര പേര്‍ കേന്ദ്രത്തില്‍ ഉണ്ടെന്നും സ്ഥിരീകരിച്ചിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page