വാടകമുറിയില്‍ മധ്യവയസ്‌കന്റെ കൊല; പ്രതി അറസ്റ്റില്‍; കാരണം പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കം

മലപ്പുറം: വാടകമുറിയില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. തൃപ്രങ്ങോട് നാളിശ്ശേരി ആയിശ വീട്ടില്‍ മുഹമ്മദ് ഷാഫി (57) യുടെ കൊലപാതകത്തിലാണ് പ്രതി അറസ്റ്റിലായത്. ഷാഫിയുടെ സുഹൃത്തും പശ്ചിമ ബംഗാള്‍ രാജഡങ്ക സ്വദേശിയുമായ താരിഫുല്‍ഹഖ്(30) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഇരുവരും ഒരുമിച്ചാണ് നാളിശ്ശേരിയിലെ വാടക വീട്ടില്‍ താമസിച്ചതെന്ന് പൊലീസ് പറഞ്ഞു.

മദ്യ ലഹരിയിലായിരുന്ന പ്രതി പണമിടപാടുമായി ബന്ധപ്പെട്ട് ഷാഫിയുമായി തര്‍ക്കത്തിലാകുകയായിരുന്നു. ഷാഫി പ്രതിക്ക് 30,000 രൂപ നല്‍കാനുണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് മുറിയില്‍ നിന്നു പുറത്തുപോകാന്‍ ശ്രമിച്ച ഷാഫിയെ പ്രതി വാതിലടച്ച് തടഞ്ഞുവയ്ക്കുകയും തറയില്‍ തലയിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബുധനാഴ്ച രാവിലെ കെട്ടിടത്തിന്റെ ഉടമ മുറി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ഷാഫിയെ മരിച്ചനിലയില്‍ കണ്ടത്.

മുറിയിലുണ്ടായായിരുന്ന താരിഫുല്‍ഹഖ് ഉടമയെ കണ്ടതോടെ ഷാഫിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അവിടെ നിന്ന് കടന്നുകളഞ്ഞു. തുടര്‍ന്ന് കാരത്തൂരില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. പ്രതി അക്രമാസക്തനായതിനെ തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് സെല്ലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

മരിച്ച മുഹമ്മദ് ഷാഫി കൂലിത്തൊഴിലാളിയാണ്. ഫാത്തിമയാണ് ഭാര്യ. മുഹീദ, ഷുഹൈബ്, മുര്‍ഷിദ എന്നിവര്‍ മക്കളാണ്. മുഹമ്മദ് ഹുവൈസ് കൈത്തക്കര, ഉസൈല്‍ കുണ്ടുങ്ങല്‍ എന്നിവര്‍ മരുമക്കളുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page