ഹയര്‍സെക്കന്ററി പരീക്ഷാഫലം മെയ് 25 ന്; എസ്.എസ്.എല്‍.സി ഫലം മെയ് മൂന്നാംവാരത്തില്‍; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്ററി പരീക്ഷാഫലം മെയ് 25 നും എസ്.എസ്.എല്‍.സി ഫലം മെയ് മൂന്നാംവാരവും പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഏപ്രില്‍ 16 ന് ആരംഭിച്ച എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം മെയ് രണ്ടിന് സമാപിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പും മറ്റ് അവധികളും മൂലമാണ് മൂല്യനിര്‍ണയം വൈകിയതെന്നും മന്ത്രി അറിയിച്ചു. 4,17,417 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ പരീക്ഷ നടത്താന്‍ അനുകൂല സാഹചര്യമായിരുന്നില്ല. ഹയര്‍സെക്കന്ററി പരീക്ഷകളും ഗള്‍ഫ് മേഖലയില്‍ റദ്ദാക്കേണ്ടിവന്നു.

സ്‌കൂള്‍ പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്താന്‍ പാടില്ലെന്നു മന്ത്രി നിര്‍ദേശിച്ചു. സ്‌കൂള്‍ അറ്റകുറ്റപണി മെയ് 30ന് മുന്‍പ് തീര്‍ക്കണം. അടുത്ത അധ്യയന വര്‍ഷം പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടത്താനാണ് പരിപാടി. ഇന്റേണല്‍ മാര്‍ക്കിന് പരാതിയുണ്ടെങ്കില്‍ വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. കാലാവസ്ഥ വളരെ മോശമാണ്, അവധിക്കാലത്തെ ക്ലാസുകള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page