കേരളത്തില്‍ യു ഡി എഫ് ജയിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് ഉദുമ; ജയിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടും: ബാലകൃഷ്ണന്‍ പെരിയ; എഫ് ബി പോസ്റ്റ് മിനുറ്റുകള്‍ക്കകം പിന്‍വലിച്ചു

കാസര്‍കോട്: കേരളത്തില്‍ യു ഡി എഫ് ജയിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് ഉദുമയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണന്‍ പെരിയ അഭിപ്രായപ്പെട്ടു. ഉദുമയില്‍ കോണ്‍ഗ്രസ് ജയിച്ചില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്നും ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്ക് ചൂടു പിടിച്ചതോടെ ബാലകൃഷ്ണന്‍ പോസ്റ്റ് പിന്‍വലിച്ചു.
ഉദുമ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ നീലകണ്ഠനും പ്രവര്‍ത്തകര്‍ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോ ചേര്‍ത്തുള്ളതാണ് ഫേസ് ബുക്ക് പോസ്റ്റ്.
ബാലകൃഷ്ണന്‍ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. യു ഡി എഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ വനവാസത്തിനു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ പ്രസ്താവിച്ചത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ബാലകൃഷ്ണന്‍ പെരിയ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നല്ല പ്രസ്താവിച്ചത്.
പാര്‍ട്ടി വിടും എന്നാണ്. അങ്ങിനെയാണെങ്കില്‍ ബാലകൃഷ്ണന്‍ ഏതു പാര്‍ട്ടിയിലേയ്ക്ക് പോകുമെന്നാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുള്ളത്.
കെ നീലകണ്ഠന്റെ തെരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ബാലകൃഷ്ണന്‍ സജീവമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page