അമ്മയേയും 2 മക്കളേയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ജയ്പൂര്‍: അമ്മയേയും രണ്ട് മക്കളേയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ പാലിയിലാണ് സംഭവം. അമ്മ ശാന്തി ദേവി (59), മക്കളായ നര്‍പത് ലാല്‍(34), രഘുവീര്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ ആശാപുര ടൗണ്‍ഷിപ്പിലെ വീട് രണ്ട് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. സംശയം തോന്നിയ അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് പരിശോധനയില്‍ മൂവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.

മൂത്ത മകനെ തൂങ്ങിമരിച്ച നിലയിലും മാതാവും ഇളയ മകനും നിലത്തു കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. സ്ഥലത്ത് നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും ഒരു ആത്മഹത്യാക്കുറിപ്പും വിഷക്കുപ്പിയും കണ്ടെടുത്തു. ദീര്‍ഘകാലമായി അലട്ടുന്ന രോഗമാണ് കുടുംബത്തെ കടും കൈക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page