കുംഭമേള താരമായ മോണാലിസയുടെ വിവാഹം: പ്രായം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം

ഗാന്ധിനഗര്‍: കുംഭമേളയിലൂടെ പ്രശസ്തയായ മോണാലിസയുടെ പ്രായം സംബന്ധിച്ചു അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനോടു നിര്‍ദ്ദേശിച്ചു.
മോണാലിസ ഭോസ്ലെയുടെ പ്രായവുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്രിമം കാണിക്കുകയോ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിരിക്കാമെന്നു അതു സംബന്ധിച്ച പരാതികളില്‍ ആശങ്കപ്പെട്ടിട്ടുണ്ടെന്ന് ആക്കാര്യം വെളിപ്പെടുത്തിയ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. സംഭവത്തില്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ടു നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന്റെ എല്ലാ വശങ്ങളും സമഗ്രമായും നീതിയുക്തമായും പരിശോധിക്കുന്നതിനു മധ്യപ്രദേശിലെയും കേരളത്തിലെയും സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും പൊലീസ് ഡയറക്ടര്‍ ജനറല്‍ മാരോടും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മോണാലിസയും യു പി സ്വദേശി ഫര്‍മാന്‍ ഖാനും വിവാഹിതരായശേഷം പത്ര സമ്മേളനത്തില്‍ ഫര്‍മാന്‍ഖാന്‍ ഇരുവരെയും ആധാര്‍കാര്‍ഡുകള്‍ എടുത്തുകാട്ടുകയും തങ്ങള്‍ ഇരുവരും മുതിര്‍ന്ന പൗരന്മാരാണെന്ന് വ്യക്തമാക്കാന്‍ തിടുക്കം കാട്ടുകയുമായിരുന്നെന്നു മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതികളില്‍ പറയുന്നുണ്ട്. ഗുജറാത്ത് സ്വദേശിയായ മോണാലിസ ഭോസ്ലെയും യു പി ക്കാരനായ നടന്‍ ഫര്‍മാന്‍ ഖാനും തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് വിവാഹിതരായിരുന്നത്. മന്ത്രി വി ശിവന്‍കുട്ടിയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റും വിവാഹച്ചടങ്ങളില്‍ പങ്കെടുത്തിരുന്നു. വധൂവരന്മാരെ അനുമോദിക്കുകയും ചെയ്തിരുന്നു. വിവാഹത്തിനു മുമ്പു സനോജ് മിശ്ര എന്ന ഒരു ചലച്ചിത്ര നിര്‍മ്മാതാവ് തന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനു മോണാലിസയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. അതിനു ശേഷം മിശ്രക്കെതിരെ മോണാലിസ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു. 10 തവണ മിശ്ര തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നു മോണാലിസ ആരോപണം ഉന്നയിച്ചിരുന്നു. വിവാഹ ശേഷം മോണാലിസയുടെ വിവാഹത്തില്‍ നിരോധിത പോപ്പുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്നും വിവാഹം ലൗജിഹാദാണെന്നും മിശ്ര ആക്ഷേപമുന്നയിക്കുകയും ചെയ്തു. വിവാഹത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്നും മിശ്ര പരാതിപ്പെട്ടിട്ടുണ്ട്. ലൗജിഹാദ് ആരോപണമല്ല, ശൈശവ വിവാഹമാണ് മോണാലിസക്കു വിനയായിട്ടുള്ളതെന്നു മിശ്ര പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page