നിയന്ത്രണം വിട്ട കാര്‍ തട്ട് കടയിലേയ്ക്ക് പാഞ്ഞു കയറി; അപകടം, അമ്പലത്തറ, മൂന്നാംമൈലില്‍

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ തട്ടുകടയിലേയ്ക്ക് പാഞ്ഞു കയറി. സ്ഥലത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ അമ്പലത്തറ, മൂന്നാംമൈലിലാണ് അപകടം. മാവുങ്കാല്‍ ഭാഗത്തു നിന്നും വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് കട തുറക്കാത്തതിനാല്‍ ആരും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നു പറയുന്നു. എന്നാല്‍ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടറിനു കേടുപാടുണ്ടായി. കാര്‍ ഓടിച്ച ആള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു ഇടയാക്കിയതെന്നു പറയുന്നു. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി. മാസങ്ങള്‍ക്ക് മുമ്പു അമ്പലത്തറ സ്വദേശിയുടെ കാറും വെള്ളിയാഴ്ച അപകടം ഉണ്ടായ സ്ഥലത്ത് അപകടത്തില്‍പ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page