ശ്രദ്ധിക്കുക; ചട്ടഞ്ചാൽ – ചെർക്കള ദേശീയ പാത ശനിയാഴ്ച മുതൽ അടച്ചിടുന്നു

കാസർകോട്:ദേശീയ പാത 66-ൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കിൽ, ബേവിഞ്ച ഭാഗങ്ങളിൽ റോഡിൽ കുഴിയെടുത്ത് വർക്ക് നടക്കുന്നതിനാൽ ശനിയാഴ്ച(ഏപ്രിൽ 1 1 )രാവിലെ 8 മണി മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടും.
കണ്ണൂർ ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്നും കെ എസ് ടി പി റോഡ് വഴിയും, പെരിയ പൊയ്‌നാച്ചി വാഹനങ്ങൾ ചട്ടഞ്ചാൽ മേൽപ്പാലത്തിലേക്ക് പ്രവേശിക്കാതെ,സർവീസ് റോഡിൽ പ്രവേശിച്ച് ചട്ടഞ്ചാൽ – പരവനടുക്കം ദേളി റോഡ് വഴി കെ.എസ്.ടി.പി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം.

മംഗ്ളൂരു ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാസർകോട്, അടുക്കത്ത്ബയൽ സമീപത്തു നിന്നും സർവീസ് റോഡിൽ പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്ന് കെ.എസ്.ടി.പി റോഡ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകണം .

പൊതുജനങ്ങൾ മുകളിൽ പറഞ്ഞ ട്രാഫിക് ക്രമീകരണങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page