റോഡിനു കുറുകെ ഓടിയ പോത്തിനെ ഇടിച്ച് ആംബുലന്‍സ് തകര്‍ന്നു

കാസര്‍കോട്: റോഡിനു കുറുകെ ഓടിയ പോത്തിനെ ഇടിച്ച് ആംബുലന്‍സ് തകര്‍ന്നു വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പള്ളിക്കര, പൂച്ചക്കാട് കെഎസ്ടിപി റോഡിലാണ് അപകടം. നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പോത്താണ് അപ
കടത്തിനു ഇടയാക്കിയത്. റോഡരുകില്‍ കൂടി നടത്തി കൊണ്ടു പോകുന്നതിനിടയില്‍ പോത്ത് പെട്ടെന്ന് റോഡിനു കുറുകെ ഓടുകയായിരുന്നുവത്രെ. ഈ സമയത്ത് അതുവഴിയെത്തിയ 108 ആംബുലന്‍സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page