അഞ്ചുമണിവരെ 75.01 ശതമാനം പോളിംഗ്

തിരുവനന്തപുരം : 5 മണി വരെ സംസ്ഥാനത്ത് 75.0 1% വോട്ട് പോൾ ചെയ്തു. ആറു മണിക്ക് ശേഷവും പല ബൂത്തുകളിലും വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവരുടെ നീണ്ടനിരയിലുള്ള വരും വോട്ട് ചെയ്ത് കഴിയുമ്പോൾ സംസ്ഥാനത്ത് പോളിംഗ് ശതമാനം 90 നടുത്ത് എത്തും എന്ന് കരുതുന്നു. 5 മണി വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് നാല് മണ്ഡലങ്ങളിൽ 80 ശതമാനം വോട്ട് പോൾ ചെയ്തു. കുന്നമംഗലം, ചിറ്റൂർ, കുന്നത്തുനാട്, അരൂർ മണ്ഡലങ്ങളിലാണ് 80 ശതമാനം വോട്ട് രേഖപ്പെടുത്തിയത് .ഈ സമയത്തിനുള്ളിൽ പത്തനംതിട്ട ഒഴികെ സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലും പോളിംഗ് ശതമാനം 70 കവിഞ്ഞിരുന്നു. തിരുവനന്തപുരത്ത് 74.11 ശതമാനവും കൊല്ലത്ത് 73. 4 8 % വും പത്തനംതിട്ടയിൽ 68.90 ശതമാനവും ഇടുക്കിയിൽ 74.55 ശതമാനവും ആലപ്പുഴയിൽ 74.47 ശതമാനവും കോട്ടയത്ത് 72.18 ശതമാനവും എറണാകുളത്ത് 77.25 ശതമാനവും തൃശ്ശൂരിൽ 74.34 ശതമാനവും പാലക്കാട്ട് 77 ശതമാനവും മലപ്പുറത്ത് 75.7 ശതമാനവും കോഴിക്കോട്ട് 77.63 ശതമാനവും വയനാട്ടിൽ 74. 72% കണ്ണൂരിൽ 74.8 3% കാസർകോട്ട് 74.55 ശതമാനവും വോട്ട് 5 മണി വരെ പോൾ ചെയ്തു. പല ബൂത്തുകളിലും ഇപ്പോഴുംപോളിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page