മഞ്ചേശ്വരം മണ്ഡലത്തില്‍ നാലു ബൂത്തുകളില്‍ കൂടി വോട്ടിംഗ് മെഷീന്‍ തകരാര്‍

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ മറ്റു നാലു ബൂത്തുകളിലും വോട്ടിംഗ് യന്ത്രം തകരാര്‍ അനുഭവപ്പെട്ടു. ഇവിടങ്ങളിലും ഒരു മണിക്കൂറോളം വോട്ടെടുപ്പ് വൈകി.
മംഗല്‍പ്പാടി പഞ്ചായത്തിലെ മംഗല്‍പ്പാടി ജി എച്ച് ഡബ്ല്യു എല്‍ പി എസിലെ 101-ാം നമ്പര്‍ ബൂത്ത്, ഉപ്പള ജി എച്ച് എസിലെ 77-ാം നമ്പര്‍ ബൂത്ത്, പൈവളിക പഞ്ചായത്തിലെ കനിയാന അംഗന്‍വാടി 145-ാംനമ്പര്‍ ബൂത്ത്, മീഞ്ച പഞ്ചായത്തിലെ ധര്‍മ്മ നഗര്‍ അംഗന്‍വാടിയിലെ 66-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രം തകരാറായത്. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തന്നെ മാറ്റിവയ്‌ക്കേണ്ടിവന്നു. ചിലയിടത്തു തകരാറുകള്‍ പരിഹരിച്ചു.
ഇതേ മണ്ഡലത്തിലെ ഷിറിയ, ഉളുവാര്‍ ബൂത്തുകളിലും യന്ത്ര തകരാറുകൊണ്ടു വോട്ടെടുപ്പ് ഒരു മണിക്കൂര്‍ വരെ താമസിച്ചിരുന്നു. സംസ്ഥാനത്ത് 50 ലേറെ വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പാരംഭിക്കാനിരിക്കെ തകരാറായിരുന്നു. വോട്ട് വൈകിയതിനാല്‍ ഇവിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര അനുഭവപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page