വധശ്രമക്കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി; കോടതി റിമാന്റ് ചെയ്തു

കുമ്പള: വധശ്രമക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
കുമ്പള- ബദിയഡുക്ക റോഡില്‍ ഏതാനും ദിവസം മുമ്പ് അര്‍ദ്ധരാത്രി സുഹൃത്തുമൊത്തു നില്‍ക്കുകയായിരുന്ന മാട്ടംകുഴിയിലെ അഫ്‌നാന്‍ ഫഹദിനെ (19) മാരകായുധങ്ങള്‍ ഉപയോഗിച്ചു മാരകമായി പരിക്കേല്‍പ്പിച്ച കേസിലെ എട്ടുപ്രതികളില്‍ ഒരാളായ കുണ്ടങ്കേരടുക്കയിലെ മുഹമ്മദ് അനസി (22)നെയാണ് റിമാന്റ് ചെയ്തത്. ഫഹദിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് എട്ടംഗ അക്രമി സംഘത്തിലെ ഒരാളുടെ കാമുകിയെ പ്രേമിക്കുന്നതു സംബന്ധിച്ച പ്രശ്‌നമാണ് അക്രമത്തിനു കാരണമെന്നു പറയുന്നു. സംഘട്ടനം നടക്കുന്നതിനിടയില്‍ ആ സുഹൃത്ത് ഓടി രക്ഷപ്പെട്ടിരുന്നു.
കാമുകിയെ പ്രേമിക്കുന്ന ആള്‍ കുമ്പള ടൗണിലുണ്ടെന്നറിഞ്ഞ എതിര്‍സംഘം രണ്ടു കാറുകളിലാണ് അയാള്‍ നിന്ന സ്ഥലത്തെത്തിയത്. ഈ കേസിലെ മറ്റു പ്രതികള്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. അവര്‍ക്കുവേണ്ടി തിരച്ചിലാരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page