മണല്‍കടത്ത് വിവരം പൊലീസിനെ അറിയിച്ച വിരോധം: മജീര്‍പ്പള്ളത്തു യുവാവിനെ തലക്കടിച്ചുകൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

കാസര്‍കോട്: മണല്‍കടത്തുന്ന വിവരം പൊലീസിനെ അറിയിച്ച വിരോധത്തില്‍ യുവാവിനെ തലക്കടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബോര്‍ക്കളയിലെ ആരിഫി(38)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു.
മജീര്‍പ്പള്ള, കൊട്ലമൊഗര്‍, ബോര്‍ക്കളയിലെ ഹരിപ്രകാശ് ഡിസൂസ(37) യെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഞായറാഴ്ച വൈകുന്നേരം അഞ്ചേ മുക്കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബോര്‍ക്കളയിലെ റോണി ഡിസൂസ എന്നയാളുടെ കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു ഹരിപ്രകാശ് ഡിസൂസ. ഈ സമയത്ത് സ്ഥലത്തെത്തിയ ആരിഫ് ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയും മുഖത്തടിച്ച ശേഷം മരവടി കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അനധികൃതമായി മണല്‍ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന വിരോധത്തിലാണ് അക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page