കാസര്‍കോട് ജില്ലയിൽ 3 മണി വരെ 56.21 ശതമാനം പോളിംഗ്; ഏറ്റവും കുറവ് മഞ്ചേശ്വരത്ത്, കാസര്‍കോട്ടും പോളിംഗില്‍ മന്ദത

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 56.21 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. വൈകുന്നേരം മൂന്നുവരെയുള്ള കണക്കുപ്രകാരമാണിത്. ആറു മണിവരെയാണ് പോളിംഗ്. ഈ സമയത്തിനകം ക്യൂവില്‍ ഇടം നേടിയാല്‍ വോട്ടു ചെയ്യാന്‍ കഴിയും.
സംസ്ഥാന രാഷ്ട്രീയം ഉറ്റു നോക്കുന്നതും ശക്തമായ ത്രികോണ മത്സരം നടക്കുന്നതുമായ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലാണ് കാസര്‍കോട് ജില്ലയില്‍ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 54.05 ശതമാനം പേര്‍ ഇവിടെ വോട്ടു രേഖപ്പെടുത്തി. കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ 55.69 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. ഉദുമയില്‍ 57.78 ശതമാനം പേരും കാഞ്ഞങ്ങാട്ട് 56.89 ശതമാനവും തൃക്കരിപ്പൂരില്‍ 56.66 ശതമാനം വോട്ടര്‍മാരും വോട്ട് ചെയ്തു.
അനൗദ്യോഗികമായ കണക്കു പ്രകാരം സംസ്ഥാനത്ത് 65 ശതമാനം പേര്‍ വോട്ടു ചെയ്തു. ഇതേ രീതി തുടരുകയാണെങ്കില്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനം 90 കടന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചു; പോളിങ് ഓഫീസറെ മാറ്റി

വയനാട്: വയനാട്ടില്‍ പോളിംഗ് ഓഫീസര്‍ താമരയ്ക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചതായി പരാതി. യെ തുടര്‍ന്ന് പോളിംഗ് ഓഫീസറെ മാറ്റി. പകരം ആളെ നിയമിച്ചു. ചെറുകാട്ടൂര്‍ 199ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. കോണ്‍ഗ്രസ് ആണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഓഫീസര്‍ ആരോപണം നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നുപറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page