കല്ലട്ര മാഹിൻ ഹാജിയെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക:എ.അബ്ദുൽ റഹ്മാൻ

കാസർകോട്: കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ അഭ്യർത്ഥിച്ചു. തളങ്കരയിൽ യു ഡി.എഫ് ബൂത്ത് തല ഭാരവാഹികളുടെ യോഗം ഉൽഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. കാസർകോട്ട് യു.ഡി.എഫ് ഫാസിസ്റ്റ് ശക്തികളോട് നേരിടു മ്പോൾ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നുണക്കൃഷിക്കു ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണെന്നു അബ്ദുറഹിമാൻ പറഞ്ഞു.
ജനാധിപത്യ വിശ്വാസികളായ ജനസമൂഹത്തെ ഭിന്നിപ്പിക്കാൻനടക്കുന്നശ്രമങ്ങളെ ചെറുത്തു തോൽപിക്കണമെന്നു കൂട്ടിച്ചേർത്തു. ഇടത് മുന്നങ്ങിക്കു നേരം പുലർന്നിട്ടില്ലെന്നും അതാണ് അവരുടെ ചിഹ്നം വെളിപ്പെടുത്തുന്നതെന്നും തുടർന്നുപറഞ്ഞു. കടമെടുത്തും ധൂർത്തടിച്ചും ഖജനാവു കാലിയാക്കുകയും ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുകയും ചെയ്ത ഇടത് സർക്കാരിനെ താഴെയിറക്കി യു.ഡി.എഫിനെ അധികാരത്തിലേറ്റണമെന്നു അബ്ദുൾ റഹ്മാൻ ആഹ്വാനം ചെയ്തു.
ലുക്മാനുൽ ഹക്കീം ആദ്ധ്യക്ഷ്യം വഹിച്ചു.
സഹീർ ആസിഫ്,
കെ.എം ബഷീർ, ടി.ഇ. മുക്താർ, കെ.എം.ഹനീഫ്, എം.എച്ച്.അബ്ദുൽ ഖാദർ ,അമീർ പള്ളിയാൻ, ഗഫൂർ തളങ്കര, ഇഖ്ബാൽ ബാങ്കോട്, അനസ് കണ്ടത്തിൽ, റഹ്മാൻ തൊട്ടാൻ, കെ.എ.മുഹമ്മദ് ബഷീർ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page